കോഴിക്കോട്: കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്ത വയോധികന് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് മൂഴിക്കലിലാണ് വയോധികന് മർദ്ദനമേറ്റത്. കുറ്റികാട്ടൂർ സ്വദേശി അബ്ദുൾ ഖാദറിനാണ് പരിക്കേറ്റത്.
മൂഴിക്കൽ സ്വദേശിയായ സഹോദരങ്ങളാണ് അബ്ദുൽ ഖാദറിനെ മർദ്ദിച്ചത്. രാവിലെ കട തുറക്കാൻ എത്തിയ അബ്ദുൽ ഖാദർ, ഇവർ കടയുടെ പൂട്ടുപൊളിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. തുടർന്ന് പട്ടിക ഉപയോഗിച്ച് അബ്ദുൽഖാദറിനെ സഹോദരങ്ങൾ മർദ്ദിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദർ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ചികിത്സയിലാണ്.















