കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം.രണ്ടാം തവണയാണ് തീ പിടിത്തം ഉണ്ടാകുന്നത്. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവത്തെ തുടർന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലുള്ള മുഴുവൻ ഫയർഫോഴ്‌സ് യുണീറ്റുകളോടെ സ്ഥലത്തേക്ക് എത്താൻ നിർദേശം നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ശ്രമം ശക്തമാക്കി. രക്ഷാപ്രവർത്തനം തുടരുന്നു.രണ്ടാം നിലയിലും മൂന്നാം നിലയും പൂർണമായും കത്തി നശിച്ചു.















