കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. ‘അഭിലാഷം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനാണ് അറസ്റ്റിലായത്. നിർമ്മാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് തൃപ്പുണ്ണിത്തുറ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് തൃപ്പൂണിത്തുറ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഹാർഡ് ഡിസ്ക്കുകൾ മോഷ്ടിച്ചെന്നും കരാറിനെക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നുമാണ് പരാതി.
പൂർത്തിയായ സിനിമയുടെ ഹാർഡ് ഡിസ്ക്കുകൾ തനറെ അനുവാദമില്ലാതെ സംവിധായകനും ക്യാമറാമാനും എഡിറ്ററും ചേർന്ന് മറ്റൊരാൾക്ക് മറച്ച് കൊടുത്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും കേസുണ്ട്. ഷംസു സൈബ എന്നാണ് ഷംസുദ്ദീൻ അറിയപ്പെടുന്നത്















