കണ്ണൂർ: സിപിഎം ശക്തികേന്ദ്രത്തിൽ വീണ്ടും സ്റ്റീൽ ബോംബ് പൊട്ടി അപകടം. കണ്ണൂർ പൊയിലൂരിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ജെസിബി ഓപ്പറേറ്റർക്കും മണ്ണ് കൊണ്ടുപോകാൻ എത്തിയ ടിപ്പർ ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ ലോറി ഡ്രൈവർ ഷമിത്തിനെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമിത്തിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.
ഇന്ന് രാവിലെയാണ് സംഭവം. സെൻട്രൽ പൊയിലൂരിൽ വി. പി. കെ സലാം എന്നയാളുടെ വീടിനറെ പരിസരത്ത് മണ്ണ് മാറ്റുന്നതിനിടെയാണ് സ്ഫോടനം. സലാമിനറെ വീട് പത്ത് വർഷത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. വീടിലേക്ക് കുടുംബം താമസത്തിന് എത്തുന്നതിന്റെ മുന്നോടിയായി അറ്റകുറ്റപ്പണി നടത്തുന്നതിനായാണ് സ്ഫോടനമുണ്ടായത്.















