തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ആരംഭിച്ച എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും ചേർന്ന് നിർവഹിച്ചു.
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ ജനങ്ങൾ ആവശ്യപ്പെടുന്ന മാറ്റം കൊണ്ടുവരാൻ 140 മണ്ഡലങ്ങളിലും എൻഡിഎ മത്സരിക്കും. ഈ തെരഞ്ഞെടുപ്പിൽ നല്ല റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പാണ്. വികസനം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ ഭാവി എന്നിവ മുൻനിർത്തിയാണ് ജനവിധി തേടുന്നത്.
ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന രാഷ്‌ട്രീയമല്ല. എല്ലാവരുടെയും വികസനം സൃഷ്ടിക്കുന്ന രാഷ്‌ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വയ്‌ക്കുന്നത്. കേരളം ഇനി വളരും എന്ന ലക്ഷ്യം മുന്നോട്ടു വച്ചാണ് മത്സരത്തിനിറങ്ങുന്നത്. വികസനത്തിനും വിശ്വാസം സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന മുന്നണിയാണ് എൻഡിഎ. ഈ നാട്ടിൽ ഞങ്ങൾ മാറ്റം കൊണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയും വിവിധ സഖ്യകക്ഷികളുടെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.















