തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു .
2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. രശ്മിയുടെ ബിജെപി പ്രവേശനം രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനം വിളിച്ച് സ്ഥിരീകരിച്ചു . മുൻ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു.















