തൃശൂർ: ലഹരി സംഘത്തിന്റെ വീട് കയറിയുള്ള അക്രമത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. തൃശൂർ ചൂണ്ടൽ പാർവണം വീട്ടിൽ ലീല (76)ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. വയോധികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം വീടിന്റെ ജനൽ ചില്ലുകളും തകർത്തു. സംഭവമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തു . മൂന്നുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്















