തിരുവനന്തപുരം : നാലരവയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഇതേതുടർന്ന് കുഞ്ഞിന്റെ പിതാവും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം.
നിജുമുദീൻ എന്നയാളിന്റെ നാലര വയസ്സുള്ള കുട്ടിയുടെ ചികിത്സയാണ് ഡോക്ടർ നിഷേധിച്ചത്. ഒപി സമയം കഴിഞ്ഞുപോയി എന്നുള്ള കാരണത്താലാണ് ഇയാൾ ചികിത്സ നിഷേധിച്ചത്
ENT ഡോ ഷിജു ചികിത്സ നിഷേധിച്ചുവെന്ന് നിജുമുദീൻ പരാതിപ്പെട്ടു. ഡോക്ടറെ കാണാനായി സമീപമുള്ള സ്റ്റൂളിൽ കുട്ടി ഇരിക്കുകയായിരുന്നു.
ഒപി കഴിഞ്ഞു എന്ന് പറഞ്ഞ് കുട്ടിയെ തള്ളിമാറ്റി ഡോക്ടർ പുറത്തേക്കിറങ്ങി. ഡോക്ടറുടെ തള്ളലിൽ കുട്ടി സ്റ്റൂളിൽ നിന്നും താഴേക്ക് വീണു.
ആറ്റിങ്ങൽ പോലീസ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.















