ഹൈന്ദവവിവങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പദമാണ് ചൊവ്വാദോഷം. വിവാഹക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോൾ തന്നെ പലരിൽ നിന്നും ഉയരയുന്ന പഴിയുടെ ശബ്ദമാണത്. പ്രത്യേകിച്ച് ജാതകത്തിലും പൊരുത്തങ്ങളിലുമെല്ലാം വിശ്വസിക്കുന്നവർക്ക് ഇത് വലിയൊരു പ്രശ്നം തന്നെയാണ്. ജാതകത്തിലെ പ്രധാന ദോഷങ്ങളിൽ ഒന്നാണ് ചൊവ്വാ ദോഷം. വിവാഹകാര്യങ്ങൾക്ക് ഏറെ തടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്. എന്നാൽ വിവാഹത്തിന് ജാതക പൊരുത്തം നോക്കുമ്പോൾ മാത്രമേ ചൊവ്വാ ദോഷത്തിന് പ്രസക്തിയുള്ളു.
ജ്യോതിഷ പ്രകാരം ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹമാണ് ചൊവ്വ. വിവാഹ പൊരുത്തം നോക്കുന്നതിൽ പാപ സാമ്യമെന്ന പൊരുത്തം സ്ത്രീയുടേയും പുരുഷൻ്റേയും ഗ്രഹനിലകളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2,12,4, 7,8 എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാലാണ് ചൊവ്വാദോഷമുള്ളതായി കണക്കാക്കുന്നത്. രണ്ടിനു മുകളിലുള്ള ഭാവങ്ങളിൽ ചൊവ്വ നിന്നാൽ ഏറെ ദോഷമായി കണക്കാക്കുന്നു. വിവാഹത്തിന ് പോരുത്തം നോക്കുമ്പോൾ ചൊവ്വാദോഷമുള്ള ജാതകത്തിന് ചൊവ്വാ ദോഷമുള്ള ജാതകം തന്നെ ചേർക്കണം എന്നാണ് പ്രമാണം.
സ്ത്രീ ജാതകത്തിൽ ചൊവ്വാദോഷം വന്നാൽ ഭർത്താവിനും പുരുഷ ജാതകത്തിൽ ചൊവ്വാ ദോഷമുണ്ടെങ്കിൽ ഭാര്യയ്‌ക്കും നന്നല്ല സ്ത്രീജാതകത്തിൽ ലഗ്നത്തിൽ നിന്ന് 7, 8 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയെ ആണു വലിയ ദോഷമായി കണക്കാക്കുന്നത്. അതിനു ജ്യോതിഷപരിഹാരമായി ഏഴാം ഭാവത്തിൽ ചൊവ്വയോ ഒന്നിലധികം പാപഗ്രഹങ്ങളോ നിൽക്കുന്ന പുരുഷജാതകം ഒന്നിപ്പിക്കാം എന്നതാണ് ഉള്ളത്.
എന്നാൽ ഭാര്യക്ക് ഈ പറയുന്ന ചൊവ്വാ ദോഷമുണ്ടെങ്കിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടെങ്കിൽ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.















