ആലപ്പുഴ: ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ചേർത്തല – മുട്ടത്തിപ്പറമ്പ് റോഡിൽ 11-ാം മൈൽ- പള്ളിക്കവലയിലാണ് അപകടമുണ്ടായത്.
വയലാർ സ്വദേശി ആരവ് കൃഷ്‌ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂക്കൾകൊണ്ട് ക്ഷേത്രം അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .















