ഹിന്ദുവിശ്വാസ പ്രകാരം മനുഷ്യ ജീവിതത്തെ നവ ഗ്രഹങ്ങളും അവയുടെ ഗതി വിഗതികളും നന്നായി സ്വാധീനിക്കുന്നുണ്ട്. അവയിൽ ഏറെ പ്രത്യക്ഷമായതും സൂക്ഷ്മമായ സ്വാധീനം ചൊലുത്തുന്നതുമായ രണ്ടു പ്രധാന ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. ഇവയ്‌ക്ക് രണ്ടിനും ഗ്രഹണം എന്ന സവിശേഷമായ പ്രതിഭാസമുണ്ട്. സൂര്യഗ്രഹണവും ചന്ദ്ര ഗ്രഹണവും മനുഷ്യ ജീവിതത്തെ പല വിഷയത്തിൽ സ്വാധീനിക്കുന്നു.
ഇന്നത്തെ ചന്ദ്ര ഗ്രഹണം കേരളത്തില്‍ ഭാഗികമാണ്. ചന്ദ്രഗ്രഹണം പകൽ ഉച്ചകഴിഞ്ഞ് 3 മണി 23 മിനിറ്റ് മുതൽ 6 മണി 53 മിനിറ്റ് വരെയാണ് ഉണ്ടാവുക. പൂർണ ഗ്രഹണം തുടങ്ങുന്നത് വൈകീട്ട് 4:34ന് ആയിരിക്കും. ഈ സമയത്താണ് രക്തചന്ദ്രൻ ആഗതമാകുക. പിന്നീട് ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.5.30 ആകുമ്പോഴേക്കും പരമാവധി ഗ്രഹണത്തിലേക്കെത്തുകയും ചന്ദ്രന് പൂർണ്ണമായും ചുവപ്പ് നിറമാവുകയും ചെയ്യും.ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ്.

ഗ്രഹണപീഡാപരിഹാര സ്തോത്രം
=============
ഗ്രഹണശാന്തിശ്ലോകഃ –
=====================
ഇന്ദ്രോനലോ ദണ്ഡധരശ്ച രക്ഷഃ
പ്രാചേതസോ വായുകുബേരശർവാഃ ।
മജ്ജന്മ ഋക്ഷേ മമ രാശിസംസ്ഥേ
സൂര്യോ/ ചന്ദ്രോപരാഗം ശമയന്തു സർവേ ॥
(സൂര്യ ഗ്രഹണമെങ്കിൽ സൂര്യോ എന്നും ചന്ദ്ര ഗ്രഹണമെങ്കിൽ ചന്ദ്രോ എന്നും ഉപയോഗിക്കുക)
इन्द्रोऽनलो दण्डधरश्च रक्षः प्राचेतसो वायु-कुबेर ईशाः।
मज्जन्मऋक्षे ममराशिसंस्थे चन्द्रोपरागं शमयन्तुसर्वे॥
അഥ ഗ്രഹണപീഡാപരിഹാര സ്തോത്ര: ।
യോസൗ വജ്രധരോ ദേവഃ ആദിത്യാനാം പ്രഭുർമതഃ ।
സഹസ്രനയനഃ ശക്രഃ ഗ്രഹപീഡാം വ്യപോഹതു ॥ 1॥
മുഖം യഃ സർവദേവാനാം സപ്താർചിരമിതദ്യുതിഃ ।
ചന്ദ്രസൂര്യോപരാഗോത്താം മഗ്നിഃ പീഡാം വ്യപോഹതു ॥ 2॥
യഃ കർമ്മസാക്ഷി ലോകാനാം യമോ മഹിഷവാഹനഃ ।
ചന്ദ്രസൂര്യോപരാഗോത്താം ഗ്രഹപീഡാം വ്യപോഹതു ॥ 3॥
രക്ഷോ ഗണാധിപഃ സാക്ഷാത് പ്രളയാനലസന്നിഭഃ ।
ഉഗ്രഃ കരാളോ നിരൃതിഃ ഗ്രഹപീഡാം വ്യപോഹതു ॥ 4॥
നാഗപാശധരോ ദേവഃ സദാ മകരവാഹനഃ ।
വരുണോ ജലലോകേശോ, ഗ്രഹപീഡാം വ്യപോഹതു ॥ 5॥
യഃ പ്രാണരൂപോ ലോകാനാം വായുഃ കൃഷ്ണമൃഗപ്രിയഃ ।
ചന്ദ്രസൂര്യോപരാഗോത്താം ഗ്രഹപീഡാം വ്യപോഹതു ॥ 6॥
യോയസൗ നിധിപതിർദേവഃ ഖഡ്ഗശൂലധരോ വരഃ ।
ചന്ദ്രസൂര്യോപരാഗോത്താം കലുഷം മേ വ്യപോഹതു ॥ 7॥
യോയസൗ ശൂലധരോ രുദ്രഃ ശങ്കരോ വൃഷവാഹനഃ ।
ചന്ദ്രസൂര്യോപരാഗോത്തം ദോഷം നാശതു ദ്രുതം ॥ 8॥
ॐ ശാന്തിഃ ശാന്തിഃ ശാന്തിഃ ।
ഇതി ഗ്രഹണപീഡാപരിഹാരസ്തോത്രം സമ്പൂർണാഃ ।















