കണ്ണൂർ: സിപിഎം വിമതൻ വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാർ ഇടിച്ചു മരിച്ചു. പയ്യന്നൂർ സ്വദേശി വി രാമചന്ദ്രൻ(87) ആണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. വെള്ളൂർ കാറമേൽ പുതിയങ്കാവിന് സമീപമാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.















