ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള സംഘർഷത്തിന് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു അയവും ഇല്ലെന്ന ഉറച്ച സൂചന നൽകി ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖൊമേനിയുടെ മകൻ മുജ്‌തബ ഖൊമേനിയെ തിരഞ്ഞെടുത്തു.
88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പവിത്ര വ്യവസ്ഥയുടെ മൂന്നാമത്തെ നേതാവായി അയത്തുള്ള സയ്യിദ് മൊജ്തബ ഹൊസൈനി ഖമേനിയെ നിയമിച്ചു,” ടെഹ്‌റാൻ സമയം അർദ്ധരാത്രിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അസംബ്ലി ഓഫ് എക്സ്പേർട്സ് പറഞ്ഞു. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്‌തബ ഖൊമേനിയിക്ക് ലഭിച്ചു.
ഇറാന്റെ സുരക്ഷാ സേനയിലും വിപുലമായ ബിസിനസ്സ് ശൃംഖലകളിലും സ്വാധീനമുള്ള ഒരു ഇടത്തരം പുരോഹിതനായിരുന്നു മോജ്തബ. എങ്കിലും അലി ഖമേനിക്ക് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള 88 പുരോഹിതന്മാരുടെ സംഘമായ അസംബ്ലി ഓഫ് എക്സ്പേർട്സിന്റെ മുൻനിരക്കാരനായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിലെ എല്ലാ കാര്യങ്ങളിലും അന്തിമ വാക്ക് പരമോന്നത നേതാവ് എന്ന പദവിക്കാണ്.
ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ വാഷിംഗ്ടണിന് ഒരു പങ്കുണ്ടായിരിക്കണമെന്ന് യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ആവശ്യപ്പെട്ടിരുന്നു. “ഞങ്ങളുടെ അനുമതി ലഭിച്ചില്ലെങ്കിൽ, അദ്ദേഹം അധികകാലം നിലനിൽക്കില്ല,” അദ്ദേഹം ഞായറാഴ്ച എബിസി ന്യൂസിനോട് പറഞ്ഞു .
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 1,332 ഇറാനിയൻ സിവിലിയന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ യുഎൻ അംബാസഡർ പറഞ്ഞു. ടെഹ്‌റാൻ യുദ്ധത്തിന് വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നും ആക്രമണകാരികളെ ശിക്ഷിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.















