കൊല്ലം: സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ വിചിത്രമായ പ്രതികരണവുമായി ഗതാഗത മന്ത്രി കെ. ബി ഗണേശ് കുമാർ. പ്രണയം ഒരു കുറ്റമല്ല, പ്രണയം എല്ലാവർക്കുമുണ്ട് പ്രണയം ഇനിയും തുടരുമെന്ന് ഗണേഷ് പറഞ്ഞു. മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും ഗണേഷ് പറഞ്ഞു.
ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്.
ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ആരോപണങ്ങൾ വിശ്വസിക്കില്ല. എന്റെ എക്സ് റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്‌ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ടെന്നും വട്ട് മൂത്താൽ ആരും പരാതിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യനാണ്. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നൽകണമെന്നാണ്. അദ്ദേഹം രാജിവയ്‌ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്‌ക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.















