തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി ഗണേഷ്‌കുമാറിനെതിരെ ഡിജിപിക്ക് പരാതി. കഴിഞ്ഞ ശനിയാഴ്ച ഗണേഷ് കുമാറിന്റെ വാളകം കീഴുട്ട് വീട്ടിൽ ഭാര്യ എത്തിയപ്പോൾ അവരുടെ കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീയുമായി മന്ത്രി കിടക്ക പങ്കിടുന്നത് കണ്ടു. തുടർന്ന് ബഹളമുണ്ടാകുകയും മന്ത്രിക്കും സ്റ്റാഫും ഭാര്യയെ ആക്രമിക്കുകയും ചെയ്തു. അവർ അപ്പോൾ തന്നെ വിവരം 112 ലേക്ക് വിളിച്ച് അറിയിച്ചു.
പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും തുടർ നടപടി സ്വീകരിച്ചില്ല. മന്ത്രിക്കും സ്റ്റാഫിനുമെതിരെ ഭാര്യ തന്നെ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നത് ഗൗരവകമായ വിഷയമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് യദു കൃഷ്ണനാണ് പരാതി നൽകിയത്.















