ഇസ്ലാമബാദ്: ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാനിൽ സ്കൂളുകളും ഓഫീസുകളും രണ്ട് ആഴ്ചത്തേക്ക് അടച്ചിട്ടു. സ്കൂളുകൾ പ്രവർത്തിക്കിൻന് ക്ലാസുകളിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ എണ്ണ വിലകുതിച്ചുയർന്നതോടെയാണ് ഈ തീരുമാനം.
ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സർക്കാർ ഓഫീസുകളുചെ പ്രവൃത്തി ദിവസം ആഴ്ചയിൽ നാലായി ചുരുക്കി. അതിൽ തന്നെ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോമാക്കി. അടുത്ത രണ്ട് മാസത്തിനുള്ളിൽ സർക്കാർ വകുപ്പുകൾക്കുള്ള എണ്ണ അലവൻസുകൾ 50 ശതമാനം വെട്ടിക്കുറയ്‌ക്കുമെന്നും ജീവനക്കാരുടെ ശമ്പളം കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പാര് ലമെന്റ് അംഗങ്ങള് ക്ക് ശമ്പളത്തില് 25 ശതമാനം വര് ദ്ധനവ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.















