കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങിലിടം പിടിക്കാത്തതിന്റെ കൊതിക്കെറുവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ നാടകം.
വെങ്ങളം – രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ‍് ഷോ നാടകം നടത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് ഡ്യൂപ്ലിക്കേറ്റ് ഉദ്ഘാടനവും റോഡ് ഷോ നാടകവും നടത്തിയുള്ള പ്രതിഷേധം.
സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് കേരളത്തെ അപമാനിച്ചതിന് തുല്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചിരുന്നു. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോയേനെ എന്നും റിയാസ് പറഞ്ഞു.
നേരത്തെ കാസർകോട് നുള്ളിപ്പാടിയിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ മറ്റൊരു ഡ്യൂപ്ലിക്കേറ്റ് ഉദ്ഘാടനം നടത്തിയിരുന്നു. ദേശീയപാതയുടെ ഒന്നാം റീച്ച് എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ പ്രധാനമന്ത്രി ലാൻഡ് ചെയ്യും മുൻപായിരുന്നു നുള്ളിപ്പാടിയിൽ ഡ്യൂപ്ലിക്കേറ്റ് ഉദ്ഘാടനം.















