തൃശൂർ: പരിപാടിക്ക് ക്ഷണിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ ഉപയോഗിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് സുരേഷ് ഗോപിയെ ക്ഷണിക്കാതെ ഫോട്ടോയും പേരും ഉപയാഗിച്ചത്. പരിപാടിയുടെ നോട്ടീസിൽ സുരേഷ് ഗോപിയാണ് മുഖ്യാതിഥി. ഇതുവരെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷണം ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
തഹസിൽദാരെ ബന്ധപ്പെട്ടപ്പോൾ ഇന്ന് രാവിലെ ക്ഷണക്കത്ത് എത്തിക്കാമെന്നാണ് മറുപടി നൽകിയതൊന്നും സുരേഷ് ഗോപിയുടെ ഓഫീസ് പറഞ്ഞു. സംസ്ഥാന സർക്കാർ പരിപാടികൾക്ക് ക്ഷണിക്കാതെ പേരും ചിത്രവും ഉപയോഗിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വിമർശിച്ചു.















