തൃശൂര്‍: സി.പി.ഐ വിട്ട നാട്ടിക എം എൽ എ സി.സി മുകുന്ദന്‍ എം.എല്‍.എ ബി.ജെ.പിയിലേക്ക്. ഇന്ന് ഉച്ചയ്‌ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ നമോയിലെത്തി സി.സി മുകുന്ദന്‍ അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ അഡ്വ ബി ഗോപാലകൃഷ്ണൻ , എ.എൻ. രാധാകൃഷ്ണൻ മറ്റു പ്രമുഖ ബിജെപി നേതാക്കൾ എന്നിവർ ചേർന്നു സി സി മുകുന്ദനെ സ്വീകരിച്ചു.
സിറ്റിങ് സീറ്റായ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സി.സി മുകുന്ദന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















