തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സഹോദരങ്ങൾ മരിച്ചു. രാവിലെ 6:30-ഓടെയാണ് അപകടം. കിളിമാനൂർ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.
കിളിമാനൂർ-ആറ്റിങ്ങൽ റോഡിൽ, അനുജനെ ട്യൂഷന് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് വീഴുകയും, രണ്ടുപേരുടെയും തല ഓടയിൽ ഇടിക്കുകയുമായിരുന്നു. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. സംഭവം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















