33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: 33 കാരിയെ ഭീകരന്മാരായതെരുവ് പട്ടികൾ കൂട്ടമായി കടിച്ചു കീറി കൊന്നു. വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയ പൊലീസ് ആദ്യം കൊലപാതകമാണെന്ന് സംശയിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിധോധിച്ചപ്പോൾ തെരുവ് പട്ടികൾ ഇവരെ കൂട്ടമായി ആക്രമിക്കുന്നത് കാണുകയായിരുന്നു.

പൂനെ നഗരത്തിലെ ചക്കാന്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം. ശോഭ വാഗ്മറെ(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ ഏഴോളം ഭീകരന്മാരായനായ്‌ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

പൊടുന്നനെ ആക്രമിച്ച നായ്‌ക്കളെ ഇവര്‍ ആട്ടി അകറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്തസ്രാവമാണ് മരണകാരണം. ആദ്യം കൊലപാതകമാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെരുവ് നായ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു.

വെളുത്ത സാരി ധരിച്ച ശോഭ വാഗ്മറെയെ ചുറ്റിപ്പറ്റി ആറ് മുതൽ ഏഴ് വരെ നായ്‌ക്കൾ നിൽക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. രണ്ട് നായ്‌ക്കൾ അവളുടെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ, അവയെ ഓടിക്കാൻ അവർ ശ്രമിക്കുന്നുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ആറേഴു നായ്‌ക്കൾ അവരെ വളഞ്ഞ് ആക്രമിക്കാൻ തുടങ്ങി.

സ്ത്രീ സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ ആ സ്ത്രീയുടെ വെളുത്ത സാരി രക്തം പുരണ്ട ചുവപ്പായി മാറി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു എന്ന് അധികൃതർ സ്ഥിരീകരിച്ചു.രാവിലെ വഴിയാത്രക്കാരാണ് വാഗ്മാരെയുടെ വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്. ആദ്യം കൊലപാതകമാണെന്ന് സംശയിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നായ്‌ക്കളുടെ ആക്രമണത്തിൽ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.

Share