ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മേജര്‍ വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

Share