നേമം എൽഡിഎഫ് സ്ഥാനാർഥി പിന്തുണ ആവശ്യപ്പെട്ടു: വി.ഡി സതീശന്‍റെ താല്പര്യങ്ങൾ ദുരൂഹം: കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കാനാണ് സതീശന്‍റെ ശ്രമം; എസ്‍ഡിപിഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേമം എൽഡിഎഫ് സ്ഥാനാർഥി പിന്തുണ ആവശ്യപ്പെട്ടു: വി.ഡി സതീശന്‍റെ താല്പര്യങ്ങൾ ദുരൂഹം: കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കാനാണ് സതീശന്‍റെ ശ്രമം; എസ്‍ഡിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2026, 02:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. വി.ശിവൻകുട്ടിക്ക് എസ്‍ഡിപിഐ പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ നേമത്ത് SDPI യുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുന്ന എൽഡിഎഫിന് ലഭിച്ചു.

ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എൽഡിഎഫിനെ പിന്തുണയ്‌ക്കുന്നതെന്ന് SDPI ദേശീയ പ്രസിഡന്റ് എം.കെ ഫൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഇതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ് പ്രസ്താവന നടത്തിയത്.
നേമത്ത് പാർട്ടിയോ വി.ശിവൻകുട്ടി വ്യക്തിപരമായോ പിന്തുണ അഭ്യർഥിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞത്.

മഞ്ചേശ്വരത്ത് എസ്‍ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പൊതുസമ്മർദ്ദം ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ വരെ സ്ഥാനാർത്ഥി മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് നിലപാടെടുത്തിരുന്നു. മതേതര വോട്ടുകൾ ഏകീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്.

വി.ഡി സതീശന്‍റെ താല്പര്യങ്ങൾ വളരെ ദുരൂഹമാണ്. യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറക്കാനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കാനാണ് സതീശന്‍റെ ശ്രമം. ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ വളര്‍ച്ചയാണ് എസ്‍ഡിപിഐയുടെ ലക്ഷ്യമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Tags: v sivan kuttykerala assembly election 2026
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies