കാണാനും ഭംഗി, കഴിക്കാനും രുചി; എന്നാൽ മാമ്പഴം വാങ്ങുമ്പോൾ ശ്രദ്ധവേണം: കൃത്രിമമായി പഴുപ്പിച്ചവ തിരിച്ചറിയാനുള്ള  നിർദ്ദേശങ്ങളും എളുപ്പവഴികളും അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാനും ഭംഗി, കഴിക്കാനും രുചി; എന്നാൽ മാമ്പഴം വാങ്ങുമ്പോൾ ശ്രദ്ധവേണം: കൃത്രിമമായി പഴുപ്പിച്ചവ തിരിച്ചറിയാനുള്ള  നിർദ്ദേശങ്ങളും എളുപ്പവഴികളും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാ​ദ്: ഹൈദരാബാ​ദിൽ 200 കിലോ കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ മാമ്പഴത്തി​ന്റെ ​ഗുണനിലവാരം വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം എന്ന് വിശദമായി അറിയാം…

മാമ്പഴക്കാലം സജീവമായതോടെ വിപണിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ വ്യാപകമാകുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ലാഭക്കൊതി മൂലം പല കച്ചവടക്കാരും നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പഴങ്ങൾ പഴുപ്പിക്കുന്നത് പതിവാകുകയാണ്. ഈ സാഹചര്യത്തിൽ, നാം വാങ്ങുന്ന മാമ്പഴം സുരക്ഷിതമാണോ എന്ന് തിരിച്ചറിയേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. ​

ഭാരതീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) കർശനമായ നിർദ്ദേശപ്രകാരം പഴങ്ങൾ പഴുപ്പിക്കുന്നതിനായി കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഈ രാസവസ്തുവിൽ ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്.

എന്നാൽ സുരക്ഷിതമായ രീതിയിൽ എഥിലിൻ ഗ്യാസ് ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കാൻ നിശ്ചിത മാനദണ്ഡങ്ങളോടെ അനുമതിയുണ്ട്. ​മാമ്പഴത്തിന്റെ ഗുണനിലവാരം വീട്ടിൽ പരിശോധിക്കാനുള്ള 8 മാർഗ്ഗങ്ങൾ ​എഫ്.എസ്.എസ്.എ.ഐ നിർദ്ദേശിച്ചു.

​1. മാമ്പഴം ഒരു പാത്രം വെള്ളത്തിൽ ഇടുക. താഴേക്ക് മുങ്ങിപ്പോകുന്ന മാമ്പഴങ്ങൾ പ്രകൃതിദത്തമായി പഴുത്തവയാണ്. മുകളിൽ പൊങ്ങിക്കിടക്കുന്നവ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്.

2.കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ കാണാൻ നല്ല ഭംഗിയുള്ള മഞ്ഞനിറത്തിലായിരിക്കും. എന്നാൽ പ്രകൃതിദത്തമായി പഴുത്തവയിൽ അവിടെവിടെയായി പച്ച നിറവും മഞ്ഞ നിറവും കലർന്നു കാണപ്പെടും.

3.നല്ലപോലെ പഴുത്ത മാമ്പഴത്തിന് പ്രത്യേക സുഗന്ധമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവയ്‌ക്ക് ഒട്ടും മണം ഉണ്ടാകില്ലെന്ന് മാത്രമല്ല, ചിലപ്പോൾ മരുന്നിന്റെ ചുവയുള്ള ഗന്ധം അനുഭവപ്പെടുകയും ചെയ്യും.

4.മാമ്പഴത്തിൽ അസ്വാഭാവികമായ രീതിയിൽ കറുത്ത പാടുകളോ മരുന്നിന്റെ അടയാളങ്ങളോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.

5.കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ അമിതമായി മൃദുവായതോ അല്ലെങ്കിൽ ഉൾഭാഗം കുഴഞ്ഞതോ ആയിരിക്കും. രാസവസ്തുക്കൾ പഴത്തിന്റെ കോശങ്ങളെ നശിപ്പിക്കുന്നത് കൊണ്ടാണിത്.

6.വെള്ളത്തിൽ അല്പം ബേക്കിംഗ് സോഡ കലർത്തി മാമ്പഴം 15-20 മിനിറ്റ് മുക്കിവയ്‌ക്കുക. കഴുകിക്കഴിയുമ്പോൾ മാമ്പഴത്തിന്റെ നിറം മാറുന്നുണ്ടെങ്കിൽ അത് രാസവസ്തുക്കൾ ചേർത്തതാകാൻ സാധ്യതയുണ്ട്.

7.സ്വാഭാവികമായ മധുരത്തിന് പകരം മാമ്പഴത്തിന് രുചി കുറവാണെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക തരം രാസഗന്ധമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാം. ​

8.തീപ്പെട്ടി പരിശോധന-മാമ്പഴം വെച്ചിരിക്കുന്ന ബോക്സിന് അരികിൽ തീപ്പെട്ടി ഉരച്ചു കാണിച്ചാൽ തീപ്പൊരികൾ ഉണ്ടാവുകയോ തീ പിടിക്കുകയോ ചെയ്യുന്നത് രാസവസ്തുക്കളുടെ സാന്നിധ്യം മൂലമാണ്.

Tags: mangoRipe
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies