കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ബിജെപി പട്ടികജാതി മോർച്ച ദേശിയ ജനറൽ സെക്രട്ടറി മഹന്ത് ശംബു തുണ്ടിയ. ദേശീയ പട്ടികജാതി കമ്മീഷൻ വഴി കുടുംബത്തിന് വേണ്ട എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മഹന്ത് ശംബുനാഥ് തുണ്ടിയ പറഞ്ഞു.
ദേശീയ സെക്രട്ടറി എസ് കുമാർ, ബിജെപി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്, ബി. ബബുൽദേവ്, ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത്, മോർച്ച ജില്ലാ പ്രസിഡൻ്റ് അനീഷ് കരിക്കകം എന്നിവരും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ദേശീയ പട്ടിക ജാതി കമ്മീഷൻ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് കൊടുത്ത പരാതിയിലാണ് അതിവേഗ നടപടി.















