"കാർത്തിക ജീവനൊടുക്കിയതല്ല" : ഭർത്താവിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കാർത്തിക ജീവനൊടുക്കിയതല്ല” : ഭർത്താവിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 03:31 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: അഞ്ചൽ സ്വദേശിനിയും ഐടി ഉദ്യോഗസ്ഥയുമായ കാർത്തികയുടെ (32) മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-ന് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികയെ ഭർത്താവ് അപായപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളായ എസ്. വേണുഗോപാലൻ നായരും കെ.ജെ. ഇന്ദിരാകുമാരിയും ആരോപിക്കുന്നത്. നീതി തേടി ഇവർ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു.

​എംടെക് ബിരുദധാരിയായ കാർത്തിക തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് ദുരൂഹതകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് പിതാവ് പറയുന്നു. 5 അടി 7 ഇഞ്ച് ഉയരമുള്ള കാർത്തിക, കഷ്ടിച്ച് 6 അടി മാത്രം ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചു എന്നത് വിശ്വസിക്കാനാകില്ലെന്ന് കുടുംബം പറയുന്നു. മൃതദേഹം കണ്ടെത്തിയ സമയത്ത് ശുചിമുറിയുടെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവസമയത്ത് ഭർത്താവ് നിഖിൽ ഫ്ലാറ്റിന് സമീപമുണ്ടായിരുന്നു. ലിഫ്റ്റ് ഒഴിവാക്കി ഇയാൾ പടികൾ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. “അച്ഛാ വാ, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാം” എന്ന് മകൾ കരഞ്ഞുപറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

​എട്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നിഖിൽ ജോലി സംബന്ധമായി മെക്സിക്കോയിൽ പോയി വന്നതിനുശേഷം കാർത്തികയുമായി അകൽച്ചയിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. കുടുംബപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക ഭർത്താവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി കുടുംബത്തിന്റെ പക്കലുണ്ട്. മരണദിവസം കാർത്തിക തന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.

​ബെംഗളൂരു പോലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ച് കുടുംബം കേരള മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നൽകിയിട്ടുണ്ട്.

Tags: Benglurusucide
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies