തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് 'ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്' ഇപ്പോൾ അപേക്ഷിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2026, 12:21 pm IST
Facebook
Twitter
WhatsAppTelegram

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെൻ്റ് വിത്ത് ജനറേറ്റീവ് എ.ഐ ഇന്റഗ്രേഷൻ (MERN), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, എസ്.ഡി.ഇ.ടി (ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്) എന്നീ അത്യാധുനിക സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

പഠിച്ചിറങ്ങുന്ന ആദ്യ ദിനം മുതൽ തന്നെ തൊഴിൽ ചെയ്യാൻ പ്രാപ്തരായ പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകൾ ഐസിടാക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. എറണാകുളം കച്ചേരിപ്പടിയിലുള്ള ഐസിടാക് ലേണിംഗ് ഹബ്ബിലും, തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ഐസിടാക് ആസ്ഥാനത്തുമാണ് ക്ലാസുകൾ നടക്കുന്നത്.

പൂർണ്ണമായും ഓഫ്‌ലൈനായി നടക്കുന്ന ഈ പ്രോഗ്രാമിൽ 375 മണിക്കൂർ ദൈർഘ്യമുള്ള നാല് മാസത്തെ പരിശീലനവും തുടർന്ന് ഒരു മാസത്തെ ഇൻ്റേൺഷിപ്പുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാണ്. ലിങ്ക്ഡ്ഇൻ ലേണിംഗ് അല്ലെങ്കിൽ അൺസ്റ്റോപ്പ് (Unstop) എന്നിവയിലേക്കുള്ള പ്രീമിയം ആക്സസ്, വ്യവസായ പ്രമുഖർ നയിക്കുന്ന പ്രത്യേക ക്ലാസുകൾ എന്നിവ ഇതിന്റെ മറ്റ് സവിശേഷതകളാണ്.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെൻ്റ് സഹായവും മികച്ച തൊഴിൽ നൈപുണ്യ പരിശീലനവും ഉറപ്പുനൽകുന്നു. താല്പര്യമുള്ളവർ 2026 മെയ് 2-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://ictkerala.org/interest എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 75 940 51437, 47 127 00811 എന്നീ നമ്പറുകളിലോ, info@ictkerala.org എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Tags: admissionഐ.സി.ടി. അക്കാദമി ഓഫ് കേരള
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies