വിവേകാനന്ദസ്വാമിയേയും യോഗി ആദിത്യനാഥിനേയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് : ബാലരമ മുൻ ഡിസൈനറും, ചരിത്രകാരനുമായ പള്ളിക്കോണം രാജീവിനെതിരെ പ്രതിഷേധം കനക്കുന്നു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം : വിവേകാനന്ദസ്വാമിയേയും യോഗി ആദിത്യനാഥിനേയും അവഹേളിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കനക്കുന്നു. മനോരമയുടെ ബാലപ്രസിദ്ധീകരണമായ ബാലരമയുടെ മുൻ ഡിസൈനറും, ചരിത്രകാരനുമായ പള്ളിക്കോണം രാജീവാണ് വിവേകാനന്ദസ്വാമിയേയും യോഗി ആദിത്യനാഥിനേയും ഫേസ്ബുക്കിലൂടെ അപമാനിച്ചത്

വിവേകാനന്ദസ്വാമിയെ ഗുണ്ടയായി ഇയാൾ പോസ്റ്റിൽ ചിത്രീകരിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥിനെ വിവേകാനന്ദ സ്വാമി ചവിട്ടുന്നതായ ചിത്രം പങ്കുവച്ചാണ് ഇയാൾ പോസ്റ്റ് ചെയ്തത്. ഗോരഖ് നാഥ് പീഠത്തിന്റെ അധിപനായ യോഗി ആദിത്യനാഥിനെയും ഭാരതീയ സംസ്കാരത്തിന്റെ പതാകാവാഹകനായ വിവേകാനന്ദ സ്വാമിയെയും അപമാനിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Share