പ്രവാസി ഭാരതീയര്‍ക്ക് കരുതലായി മോദി സര്‍ക്കാര്‍; ഒസിഐ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ചട്ടങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാസി ഭാരതീയര്‍ക്ക് കരുതലായി മോദി സര്‍ക്കാര്‍; ഒസിഐ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ചട്ടങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 10:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യന്‍ വംശജരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുകയും അതേസമയം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ (2026) വിജ്ഞാപനം ചെയ്തു. പ്രവാസി സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിലൂടെ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒസിഐ കാര്‍ഡുകളെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി മുതല്‍ ഒസിഐ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫിസിക്കല്‍ കാര്‍ഡിനൊപ്പം തന്നെ ഡിജിറ്റല്‍ രേഖകളും കൈവശം വയ്‌ക്കാവുന്ന ‘ഇ-ഒസിഐ’ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് പ്രവാസികള്‍ക്ക് വിദേശയാത്രകളിലും മറ്റും ഏറെ ആശ്വാസകരമാകും. ഒസിഐ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃതമായ ഡിജിറ്റല്‍ രജിസ്റ്റര്‍ സജ്ജമാക്കും. വ്യാജരേഖകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ ഇത് സഹായിക്കും.

രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട് ‘റൂള്‍ 3’ ചട്ടത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഒരേസമയം മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് കൈവശം വയ്‌ക്കാനാകില്ല. ഇരട്ട പൗരത്വത്തിന്റെ ദുരുപയോഗം തടയാന്‍ ഈ സുപ്രധാന നീക്കത്തിലൂടെ സാധിക്കും. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ കൈമാറുന്നതിന് അപേക്ഷകര്‍ സമ്മതം നല്‍കണം. ഇത് ഭാവിയില്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍’ പദ്ധതിയുടെ ഗുണം പ്രവാസികള്‍ക്ക് ലഭിക്കാന്‍ വഴിയൊരുക്കും.

ഒസിഐ പദവി ഉപേക്ഷിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മാത്രമാക്കി സര്‍ക്കാര്‍ ലളിതമാക്കി. ഫോം XXVII വഴി ഇലക്ട്രോണിക് രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. നിയമലംഘനം നടത്തുന്നവരുടെ കാര്‍ഡുകള്‍ അസാധുവാക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുതിയ വിജ്ഞാപനത്തിലുണ്ട്. രാജ്യസുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം പ്രവാസികള്‍ക്ക് ഭരണപരമായ തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് മോദി സര്‍ക്കാര്‍ ഈ പുതിയ ചട്ടങ്ങളിലൂടെ ശ്രമിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രകളും തിരിച്ചറിയല്‍ നടപടികളും കൂടുതല്‍ എളുപ്പമാകും.

Tags: passportMinistry Of Home AffairsMINORDigitalcitizenship ruleoci applicationdual citizenship
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies