മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; 'ലോൺ വുൾഫ്" ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏപ്രിൽ 27 ന് മീര റോഡിൽ നടന്ന “ലോൺ വുൾഫ്” ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിൽ. 31 കാരനായ പ്രതി സെയ്ബ് സുബൈർ അൻസാരിയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അഫ്​ഗാൻ വംശജയാണ് യുവാവിന്റെ മുൻ ഭാര്യ. ഇവരാണ് യുവാവിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പ്രതിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് താനെ പൊലീസ് സമർപ്പിച്ച ഹ‍ർജിയിലാണ് ​​ഗുരുതരമായ വിവരങ്ങളുളളത്.

വർഷങ്ങളോളം അൻസാരിയും കുടുംബവും അമേരിക്കയിലായിരുന്നു. 2023 ൽ അഫ്ഗാൻ വംശജയായ ഒരു അമേരിക്കൻ യുവതിയെ സുബൈർ അൻസാരി വിവാഹം കഴിച്ചിരുന്നു. ഈ യുവതിക്ക് അന്താരാഷ്‌ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് നി​ഗമനം. 2025ൽ ഇരുവരും ഇന്ത്യയിൽ എത്തി. അധികം വൈകാതെ വിവാഹ ബന്ധം തക‍ർന്നു. എന്നാൽ ഈ യുവതി ഇപ്പോൾ ഇന്ത്യയിലുണ്ടോ അതോ യുഎസിലേക്ക് തിരിച്ചു പോയോ എന്ന കാര്യം വ്യക്തമല്ല.

ആക്രമണത്തിന് പിന്നാലെ , നയാ നഗറിലെ വാടക വീടിൽ നടത്തിയ റെയ്ഡിൽ ഭീകരസ്വഭാവമുള്ള ഡിജിറ്റൽ തെളിവുകൾ ഏജൻസികൾ കണ്ടെടുത്തിരുന്നു. പ്രധാനമായും ഐസിസ് ബന്ധമുള്ള രേഖകളാണ് ലഭിച്ചത്. അൻസാരിയുടെ ഫോണും ലാപ്ടോപ്പും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറസിക്ക് പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, അൻസാരി തീവ്രവാദിയല്ലെന്നും ഗുരുതരമായ മാനസിക രോഗമുള്ള വ്യക്തിയാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വഹാബ് ഖാന്റെ വാദം. അൻസാരിക്ക് സ്കീസോഫ്രീനിയ രോ​ഗിയാണെന്നും യുഎസിൽ ചികിത്സ തേടിയെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോ‍ർഡിന് രൂപം നൽകാൻ പ്രത്യേക യുഎപിഎ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് സുബൈർ അൻസാരിയെ താനെയിലെ പ്രത്യേക യുഎപിഎ കോടതിയിൽ ഹാ‍ജരാക്കിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ കസ്റ്റഡി മെയ് 11 വരെ നീട്ടി.

 

Tags: Lone Wolf
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies