ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ; ആറ് സഞ്ചാരികള്‍ മരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാചലില്‍ ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ; ആറ് സഞ്ചാരികള്‍ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 02:11 pm IST
FacebookTwitterWhatsAppTelegram

ചംബ: ഹിമാചല്‍ പ്രദേശിലെ ചംബ ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച എസ്യുവി കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് കാലാവസ്ഥ അതീവ മോശമായിരുന്നു.

ഇതിനിടെയാണ് പത്ത് യാത്രക്കാരുമായി പോയ ടൊയോട്ട ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് പതിച്ചത്. ലളിത് ഭായ് പട്‌നാനി, മംതാബെന്‍ ലളിത് ഭായ് പട്‌നാനി (ഭാവ്നഗര്‍, ഗുജറാത്ത്), പ്രിയങ്ക് കനയ്യലാല്‍ ഭോപ്പാനി, ഭാര്യ കാജല്‍, ഇവരുടെ മകന്‍ ദിയാന്‍ഷ്, ഡ്രൈവര്‍ ജസ്വന്ത് കുമാര്‍ (മാണ്ഡി, ഹിമാചല്‍) എന്നിവരാണ് മരിച്ചത്.

മയങ്ക് ലളിത് ഭായ് പട്‌നാനി (31), ഫോറംബെന്‍ മയങ്ക് പട്‌നാനി (31), മൂന്ന് വയസ്സുകാരായ ജിയാന്‍ഷ് പട്‌നാനി, പ്രിയാന്‍ഷി ഭോപ്പാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടസ്ഥലത്തുതന്നെ ആറ് പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇതില്‍ നില ഗുരുതരമായ മൂന്ന് പേരെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ടാന്‍ഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കനത്ത മഴ മൂലം കാഴ്ചമറഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags: himachal pradeshAccidentsix died
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies