ഐപിഎല്‍ ഫൈനല്‍: ടോസ് നേടി ആര്‍സിബി; ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റിംഗിന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്‍ ഫൈനല്‍: ടോസ് നേടി ആര്‍സിബി; ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റിംഗിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 07:27 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാപോരാട്ടത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ രജത് പടിധാര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ടോസ് നഷ്ടപ്പെട്ടതില്‍ നിരാശയില്ലെന്നും, ടോസ് ലഭിച്ചാലും തങ്ങള്‍ ബാറ്റിംഗ് തന്നെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ആര്‍സിബി ഫൈനലിന് ഇറങ്ങുന്നത്. മറുഭാഗത്ത് ഗുജറാത്ത് ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സ്പിന്നര്‍ സായ് കിഷോറിന് പകരം അര്‍ഷദ് ഖാന്‍ ടീമിലിടം നേടി. ലീഗ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തന്നെയാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഫൈനല്‍ മത്സരത്തിന്റെ വലിയ സമ്മര്‍ദ്ദത്തില്‍ ‘കിങ്’ വിരാട് കോലി ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍.

വെങ്കടേഷ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ടി. ഡേവിഡ്, ക്യാപ്റ്റന്‍ രജത് പടിധാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര ആര്‍സിബിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. എന്നാല്‍ സീസണിലാകെ 46 വിക്കറ്റുകള്‍ പിഴുത സിറാജ്-റബാഡ പേസ് സഖ്യത്തെ മുന്നില്‍ നിര്‍ത്തി ആര്‍സിബിയുടെ ബാറ്റിംഗ് നിരയെ തുടക്കത്തിലേ തകര്‍ക്കാനാണ് ഗുജറാത്തിന്റെ പദ്ധതി. ഇതിന് പുറമെ ജേസണ്‍ ഹോള്‍ഡര്‍, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവരുടെ ബോളിങ് പ്രകടനവും ആര്‍സിബിക്ക് വലിയ വെല്ലുവിളിയാകും.

ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ചേരുന്ന ഗുജറാത്തിന്റെ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ ഫോമിലാണ്. ഈ സീസണില്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പതിവാക്കിയ ഈ സഖ്യത്തെ ഭുവനേശ്വര്‍ കുമാറിന്റെ സ്വിങ് ബോളുകളിലൂടെ വീഴ്‌ത്താമെന്നാണ് ആര്‍സിബിയുടെ കണക്കുകൂട്ടല്‍. ഹേസല്‍വുഡും ജോഷ് ഡഫിയും ചേരുന്നതോടെ ഗുജറാത്ത് ബാറ്റിംഗിനെ പൂട്ടാമെന്ന് ആര്‍സിബി കരുതുന്നു.

ഈ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ ജയവുമായി തുല്യത പാലിക്കുകയാണ്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ 33 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ രജത് പടിധാറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഗുജറാത്തിനെ ആര്‍സിബി കീഴടക്കിയിരുന്നു. ക്യാപ്റ്റന്റെ അത്തരമൊരു വമ്പന്‍ പ്രകടനം ഫൈനലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags: RCBGujarat TitansTOSSIPL final
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies