കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂത്രക്കല്ല് ചികിത്സ നടത്തിയ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്‌ക്ക് എത്തിയതായിരുന്നു റീജിത്ത്. വാണിമേല്‍ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ആഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തിരുന്നു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇടതുഭാഗത്ത് ചെയ്യേണ്ട സര്‍ജറി ആദ്യം വലത് ഭാഗത്ത് ചെയ്‌തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സര്‍ജറി നടത്തിയെന്നും കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം.















