കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 04:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സജീവമായതോടെ സംസ്ഥാന വ്യാപകമായി പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്നു. ഇന്ന് കേരളത്തിലെ 8 ജില്ലകളില്‍ തീവ്ര മഴയ്‌ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ ജാഗ്രതാ നിര്‍ദ്ദേശമുള്ളത്.

വരും ദിവസങ്ങളില്‍ മഴയുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ സീസണിലെ ആദ്യ ‘റെഡ് അലര്‍ട്ട്’ നാളെ വടക്കന്‍ കേരളത്തില്‍ നിലവില്‍ വരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളിലാണ് നാളെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ദിവസവും (മറ്റന്നാള്‍) മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്നാണ് താക്കീത്.

തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് രണ്ട് പ്രധാന നദികളില്‍ പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഈ നദീതടങ്ങളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കരമനയാറ് (വെള്ളൈകടവ് സ്റ്റേഷന്‍), മണിമലയാറ് (കല്ലൂപ്പാറ സ്റ്റേഷന്‍) എന്നീ നദികളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങരുതെന്നും, തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അടിയന്തരമായി ജാഗ്രത പാലിക്കണമെന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയ്‌ക്കൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ മലബാറിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇതിനകം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും നിലനില്‍ക്കുന്നതിനാല്‍ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധന വിലക്ക് മാറ്റമില്ലാതെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: orange alertrain alert
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies