കോട്ടയം : സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി കോടിയേരി. എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണങ്ങളാണ് കോടിയേരിയുടെ കുടുംബം ഉന്നയിക്കുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് അവർ ആരോപിച്ചു.
കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരീക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി ആരോപിച്ചു.
ഡി സി ബുക്സിന്റെ ആനുകാലിക പ്രസിദ്ധീകരണമായ പച്ചക്കുതിരയിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിലാണ് വിനോദിനിയുടെ പരാമർശങ്ങൾ.















