പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നരുവാമൂട് 18കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കമാണ് ശിവസൂര്യയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശിവസൂര്യ കൊല്ലപ്പെട്ടത്. ഒന്നര വർഷം മുമ്പ് ട‍ർഫിലുണ്ടായ ത‍‍ർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. വസ്ത്രശാലയ്‌ക്ക് മുന്നിൽ ശിവസൂര്യ നിൽക്കുന്നത് പ്രതികൾ കാണുകയും പഴയ കാര്യം പറഞ്ഞ് വാക്ക് തർക്കമുണ്ടായി. ഇതിനിടെ പ്രതികൾ ശിവസൂര്യയെ വസ്ത്രശാലയുടെ ചില്ലുവാതിലിലേക്ക് തളളിയിട്ടു. ചില്ലു പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തറച്ചു കയറി രക്തം വാ‍‍ർന്നാണ് മരണം സംഭവിച്ചത്.

ബൈക്കിൽ ഇരുത്തിയാണ് പ്രതികൾ ശിവസൂര്യയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ടാറിട്ട റോഡിൽ ഉരഞ്ഞ് ശിവസൂര്യയുടെ ഒരു വിരൽ നഷ്ടമായിരുന്നു എന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.

Share