താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന നന്ദനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ്സായിരുന്നു.

വീട്ടിലെ ഡൈനിംങ്ങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.  ഉറങ്ങുകയായിരുന്ന സഹോദരി മുറി തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share