കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ കാണാനില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 20ൽ അധികം ക്ഷേത്രങ്ങളിൽ നടന്നത് വ്യാപക കൊള്ള; ഞെട്ടിക്കുന്ന റിപ്പോർട്ട് ജനം ടിവിക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ കാണാനില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 20ൽ അധികം ക്ഷേത്രങ്ങളിൽ നടന്നത് വ്യാപക കൊള്ള; ഞെട്ടിക്കുന്ന റിപ്പോർട്ട് ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 09:58 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 20ൽ അധികം ക്ഷേത്രങ്ങളിൽ നടന്നത് വ്യാപക കൊള്ള. കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ കാണാനില്ല. സ്വർണാഭരണങ്ങളും, വെള്ളി ആഭരണങ്ങളും, സ്വർണക്കട്ടകളും, വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്.

നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് തിരുവാഭാരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തീരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവ ക്ഷേത്രത്തിലാണ്. ഇവിടത്തെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. എല്ലാ വർഷവും ഇവിടത്തെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാറുണ്ട്. മെയ് 23 നാണ് റിപ്പോർട്ട് കൈമാറിയത്.

വീരണാങ്കാവ് ക്ഷേത്രത്തിലെ വെളളിത്താമര പൂവ്, പെരുംകുളത്തൂർ ദേവസ്വത്തിലെ വെള്ളിത്തട്ടം, മാങ്കരമുട്ടം ദേവസ്വത്തിലെ വെള്ളിയാഭരണങ്ങൾ, തൃക്കണ്ണ്, അരങ്ങൽ, ചന്ദ്രകല എന്നിവയും നഷ്ടമായിട്ടുണ്ട്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20 ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല

ശബരിമല കൊള്ളയ്‌ക്ക് സമാനമായ അതീവ ഗുരുതരമായ ക്രമക്കേട് നടന്നിട്ടും നടപടിയെടുക്കാൻ ദേവസ്വം ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച്  വിശദീകരണത്തിന് ജനം ടിവി ആരാഞ്ഞപ്പോൾ തികച്ചും നിരുത്തരവാദിത്തപരമായ മറുപടിയാണ് ദേവസ്വം അധികൃതർ നൽകിയത്. ‘ഇവ ചില കാര്യങ്ങൾക്ക് ഉപയോഗിക്കാൻ എടുത്തിട്ടുണ്ട് അതെല്ലാം എവിടെയെങ്കിലും കാണും’ എന്ന വിചിത്രമായ പ്രതികരണമാണ് ദേവസ്വം ബോർഡ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

എല്ലാ വർഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഓഡിറ്റിന് വിധേയമാക്കാറുണ്ട്. ആഭരണം കാണാനില്ലെന്ന് വ്യക്തമായാൽ  അതിവിചിത്രമായ മറുപടിയാണ് തിരുവാഭരണം കമ്മീഷണർക്ക് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ   നൽകുന്നത്. അമൂല്യവസ്തുക്കൾ ഉത്സവത്തിനായി മറ്റ് ക്ഷേത്രങ്ങളിൽ കൊണ്ടുപോയിട്ടുണ്ടെന്നും അത് തിരിച്ചെത്തും എന്ന തരത്തിലാണ് പതിവ് റിപ്പോർട്ട്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കതിന് പകരം സംരക്ഷിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോഴും ശ്രമിക്കുന്നത്,

 

 

Tags: Travancore Devaswom Board
Share
Tweet
SendShare

More News from this section

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

Latest News

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies