പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ.
പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി (46) ആണ് പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ആണ് സർവീസിൽ ഇരിക്കെ തട്ടിപ്പിന് ഇരയായത്.
സൗഹൃദത്തിന്റെ പേരിൽ പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്. ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഒറ്റപ്പാലം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു