യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 03:52 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: രാജ്യത്തെ അതിവേഗം വളരുന്ന ബിസിനസ്സ് സംരംഭങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും ആഗോള പ്രതിഭകളെ ആകർഷിക്കാനുമായി വൻ പദ്ധതികളുമായി യുകെ സർക്കാർ. യുകെയിൽ നിന്നുള്ള ആദ്യത്തെ ട്രില്യൺ ഡോളർ കമ്പനിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക ‘കോൺസിയർജ് സേവനവും’ പുതിയ വിസ റീഇംബേഴ്സ്മെന്റ് ആനുകൂല്യങ്ങളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ബിസിനസ്സ് ആൻഡ് ട്രേഡ് സെക്രട്ടറി പീറ്റർ കൈൽ, ചാൻസലർ റേച്ചൽ റീവ്സ് എന്നിവർ ചേർന്നാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.

പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാത്രമല്ല, അവയെ വലിയ ബിസിനസ്സ് ശൃംഖലകളായി വളർത്തിയെടുക്കാനും യുകെയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ബിസിനസ്സ് സെക്രട്ടറി പീറ്റർ കൈൽ വ്യക്തമാക്കി.

മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികൾ നേരിടുന്ന പ്രധാന പ്രതിസന്ധികളായ സങ്കീർണ്ണമായ നിയമനിയന്ത്രണങ്ങൾ, ഫണ്ടിംഗ് ലഭ്യതക്കുറവ്, ആഗോളതലത്തിൽ നിന്നുള്ള വിദഗ്‌ദ്ധ തൊഴിലാളികളുടെ ദൗർലഭ്യം എന്നിവ പരിഹരിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്ന സംവിധാനമാണിത്. കമ്പനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കി യുകെയിൽ തന്നെ നിലയുറപ്പിക്കാൻ ഈ പ്രത്യേക വിഭാഗം സഹായിക്കും. ഫ്രാൻസ്, സിംഗപ്പൂർ, യു.എസ് എന്നീ രാജ്യങ്ങളുടെ വിജയകരമായ ബിസിനസ്സ് മാതൃകകൾ പിന്തുടർന്നാണ് യുകെ ഈ ചുവടുവെപ്പ് നടത്തുന്നത്.

വിദേശങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുന്നതിനായി ആകർഷകമായ വിസ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിറ്റൽ & ടെക്നോളജി, ലൈഫ് സയൻസസ്, ക്ലീൻ എനർജി എന്നീ മുൻനിര മേഖലകളിൽ പ്രവർത്തിക്കുന്ന അതിവേഗ വളർച്ചാ കമ്പനികൾക്ക് വിദേശ വിദഗ്‌ദ്ധരെ നിയമിക്കുമ്പോൾ വിസ ഫീസ് തിരികെ നൽകുന്ന (Visa Fee Reimbursement) പദ്ധതി ധനമന്ത്രി റേച്ചൽ റീവ്സ് വിശദീകരിക്കും.

ഇതിനുപുറമേ, അന്താരാഷ്‌ട്ര ബിസിനസ്സുകൾക്ക് യുകെയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായുള്ള ‘യുകെ എക്സ്പാൻഷൻ വർക്കർ സ്പോൺസർ ലൈസൻസ്’ (UK Expansion Worker Sponsor Licence) ഇനിമുതൽ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ അതിവേഗം ലഭ്യമാക്കും.

നിലവിൽ യുകെയിലെ ആകെ ബിസിനസ്സ് സ്ഥാപനങ്ങളുടെ വെറും 0.8 ശതമാനം മാത്രമാണ് ഇത്തരം അതിവേഗ വളർച്ചാ കമ്പനികൾ. എന്നാൽ രാജ്യത്ത് 3.9 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും 2.2 ട്രില്യൺ പൗണ്ടിന്റെ വിറ്റുവരവ് നടത്തുന്നതും ഈ കമ്പനികളാണ്. ബ്രിട്ടീഷ് ബിസിനസ്സ് ബാങ്ക് വഴിയുള്ള സാമ്പത്തിക സഹായങ്ങളും പുതിയ വിസ പരിഷ്കരണങ്ങളും വഴി വരുംദിവസങ്ങളിൽ കൂടുതൽ ആഗോള നിക്ഷേപകരെയും സ്റ്റാർട്ടപ്പുകളെയും യുകെയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags: UKbusiness
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies