യുകെയിൽ സംഘർഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി കീർ സ്റ്റാർമർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുകെയിൽ സംഘർഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി കീർ സ്റ്റാർമർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2026, 08:20 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ കഴിഞ്ഞ ദിവസമുണ്ടായ ക്രൂരമായ കത്തിക്കുത്ത് കേസിനെത്തുടർന്ന് യുകെയിൽ വീണ്ടും വ്യാപകമായ വംശീയ-കുടിയേറ്റ വിരുദ്ധ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ബെൽഫാസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ച് തെരുവിലിറങ്ങി പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷം വടക്കൻ അയർലൻഡിന്റെ മറ്റ് മേഖലകളിലേക്കും ലണ്ടൻ ഉൾപ്പെടെയുള്ള യുകെയിലെ പ്രധാന നഗരങ്ങളിലേക്കും പടരുന്നതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി നോർത്ത് ബെൽഫാസ്റ്റിലാണ് വംശീയ സംഘർഷങ്ങൾക്ക് കാരണമായ അക്രമ സംഭവം ഉണ്ടായത്. നാൽപ്പത് വയസ്സുകാരനായ സ്വദേശിയെ സുഡാൻ പൗരനായ അഭയാർത്ഥി തെരുവിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിനും മുഖത്തിനും മാരകമായി പരിക്കേറ്റ ഇയാൾ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ തെരുവിലിറങ്ങിയത്.

ചൊവ്വാഴ്ച രാത്രിയോടെ ബെൽഫാസ്റ്റ് നഗരം അക്രമികളുടെ പിടിയിലായി. ഈസ്റ്റ് ബെൽഫാസ്റ്റിൽ പൊതുഗതാഗത സംവിധാനമായ ഗ്ലൈഡർ ബസ് അക്രമികൾ തട്ടിയെടുത്ത് തീയിട്ടു. വിദേശികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ, കടകൾ, വീടുകൾ എന്നിവയ്‌ക്ക് നേരെയും പരക്കെ ആക്രമണമുണ്ടായി. അക്രമികളെ നേരിടാൻ പോലീസ് കവചിത വാഹനങ്ങൾ രംഗത്തിറക്കിയിട്ടുണ്ട്.

സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ക്രൂരവുമാണെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രതികരിച്ചു. തെരുവിൽ ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ജനങ്ങൾ സമാധാനം പാലിക്കണമെന്നും പോലീസിന് അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. നിലവിൽ സംഭവത്തിൽ ഭീകരവാദ ബന്ധമില്ലെന്നാണ് പോലീസ് പ്രാഥമികമായി അറിയിച്ചിട്ടുള്ളത്. വധശ്രമത്തിന് അറസ്റ്റിലായ മുപ്പതുകാരനായ സുഡാൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ആഴ്ച സൗതാംപ്ടണിൽ ബ്രിട്ടീഷ് സിഖ് വംശജൻ ഇന്ത്യൻ വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിന് പിന്നാലെയുണ്ടായ സുരക്ഷാ വീഴ്ചകളെച്ചൊല്ലി യുകെയിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുകെയെ വീണ്ടും സമാനമായ വംശീയ സംഘർഷങ്ങളിലേക്ക് തള്ളിവിട്ട് ബെൽഫാസ്റ്റ് കത്തിക്കുത്ത് കേസും ഉണ്ടാകുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസിനെ തെരുവിൽ വിന്യസിച്ചിട്ടുണ്ട്.

Tags: UK
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies