മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചു; കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

Published by
ജനം വെബ്‌ഡെസ്ക്

കാസർഗോഡ്: ചെറുവത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയായ 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. പയ്യങ്കി സ്വദേശിനി മുബഷീറയാണ് മരിച്ചത്. കൈതക്കാട് അൽ വർദ വുമൺസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.

അബ്ദുൾ റഹ്മാൻ- ഫാത്തിമ ദമ്പതികളുടെ മകളാണ് മുബഷീറ. മദ്രസ അധ്യാപകനുമായുള്ള വിവാഹനിശ്ചയിച്ചതിലുള്ള മനോവിഷമം മൂലമാണ് മൂബഷീറ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

ജൂൺ രണ്ടിനാണ് യുവതിയെ എലിവിഷം അകത്ത് ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share