ഹോട്ടലുകളില്‍ കയറി 'ഡൈന്‍ ആന്‍ഡ് ഡാഷ്': രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 04:06 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലണ്ടനിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ കയറി മുന്തിയ ഇനം ഭക്ഷണങ്ങളും പ്രീമിയം പാനീയങ്ങളും ആസ്വദിച്ച ശേഷം ബില്ല് നല്‍കാതെ മുങ്ങിയ കേസില്‍ ഫുട്‌ബോള്‍ താരം കോടതിയില്‍. ലണ്ടനിലെ ഗ്രീന്‍ഗേറ്റ് ഡിസ്ട്രിക്റ്റ് എഫ്സി താരമായ മൈക്കല്‍ ഡോം-ബെംവിന്‍ (29) ആണ് വഞ്ചനാക്കുറ്റത്തിന് പിടിയിലായത്. കഴിഞ്ഞ ജനുവരി 29 നും ഏപ്രില്‍ 23 നും ഇടയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, കെന്‍സിംഗ്ടണ്‍, ചെല്‍സി തുടങ്ങിയ പ്രദേശങ്ങളിലെ ആഡംബര റെസ്റ്റോറന്റുകളില്‍ കയറി പണം നല്‍കാതെ പറ്റിച്ചതിന് (ഡൈന്‍ ആന്‍ഡ് ഡാഷ്) ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് വ്യത്യസ്ത ഹോട്ടലുകളില്‍ നിന്നായി മൈക്കല്‍ ഡോം-ബെംവിന്‍ ആകെ 3,522.80 പൗണ്ടിന്റെ (ഏകദേശം 4,49,579 ഇന്ത്യന്‍ രൂപ) തട്ടിപ്പ് നടത്തിയതായാണ് പ്രൊസിക്യൂഷന്‍ ആരോപിക്കുന്നത്. യമസാക്കി മാള്‍ട്ട് വിസ്‌കി (2 ഷോട്ട്) 2,047 പൗണ്ട് (ഏകദേശം 2.6 ലക്ഷം രൂപ), വിസ്‌കിയും കുപ്പിവെള്ളവും 356.60 പൗണ്ട് (ഏകദേശം 45,000 രൂപ), ആഡംബര ഭക്ഷണം 408.65 പൗണ്ട് (ഏകദേശം 52,000 രൂപ) 7 പൈന്റ് ലാഗര്‍ ബിയര്‍ 70 പൗണ്ട് (ഏകദേശം 9,000 രൂപ) എന്നിവയാണ് ഹോട്ടലില്‍ നിന്ന് ഇയാള്‍ വാങ്ങിയ സാധനങ്ങളുടെ തുക. ഇവ കൂടാതെ കെന്‍സിംഗ്ടണിലെയും ചെല്‍സിയിലെയും മറ്റ് രണ്ട് ഹോട്ടലുകളില്‍ നിന്നായി യഥാക്രമം 362.25 പൗണ്ടിന്റെയും 278.30 പൗണ്ടിന്റെയും ബില്ലുകള്‍ അടയ്‌ക്കാതെയും ഇയാള്‍ മുങ്ങിയിട്ടുണ്ട്.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ താരം തനിക്കെതിരെയുള്ള ആറ് കുറ്റങ്ങളും നിഷേധിച്ചു. താന്‍ ആ ഹോട്ടലുകളില്‍ പോയിട്ടുണ്ടെന്ന കാര്യം സത്യമാണെന്നും എന്നാല്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നുമാണ് താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നിലവില്‍ ജാമ്യം ലഭിച്ച താരത്തിന്റെ വിചാരണ 2026 ഡിസംബര്‍ 7-ന് നടക്കും.

ഒരു സ്ട്രൈക്കറായ മൈക്കല്‍ ഡോം-ബെംവിന്‍ തന്റെ കരിയറില്‍ ബ്രെയിന്‍ട്രീ ടൗണ്‍, ലൂയിസ്, വൈറ്റ്‌ഹോക്ക്, വേമൗത്ത് തുടങ്ങി നിരവധി പ്രമുഖ നോണ്‍-ലീഗ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ 11-ാം നിരയിലുള്ള എസെക്‌സ് അലയന്‍സ് ഫുട്‌ബോള്‍ ലീഗ് സീനിയര്‍ ഡിവിഷനിലാണ് ഇയാളുടെ ഇപ്പോഴത്തെ ക്ലബ്ബായ ഗ്രീന്‍ഗേറ്റ് ഡിസ്ട്രിക്റ്റ് എഫ്സി മത്സരിക്കുന്നത്.

Tags: London FootballerAccused Of 'Dine-And-Dash'After Ordering Japanese WhiskyWorth Rs 2.5 Lakh
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies