മൃദംഗവിഷന്റെ ഗിന്നസ് നൃത്തത്തിൽ തകർന്നത് കലൂർ സ്റ്റേഡിയത്തിലെ പിച്ചും; ആശങ്ക പങ്കുവെച്ച് ബ്ലാസ്‌റ്റേഴ്‌സ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൃദംഗവിഷന്റെ ഗിന്നസ് നൃത്തത്തിൽ തകർന്നത് കലൂർ സ്റ്റേഡിയത്തിലെ പിച്ചും; ആശങ്ക പങ്കുവെച്ച് ബ്ലാസ്‌റ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 09:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ നടന്ന ഗിന്നസ് നൃത്ത പരിപാടി വീണ്ടും വിവാദത്തിൽ. മൃദംഗവിഷൻ പരിപാടിയിലൂടെ സ്റ്റേഡിയത്തിലെ പിച്ചിന് കേടുപാട് സംഭവിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയിലായെന്നും അതിൽ ആശങ്കയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക അറിയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്നാണ് കലൂർ സ്റ്റേഡിയം. അടുത്തിടെ ഇവിടെ സംഘടിപ്പിച്ച കായിക ഇതര പരിപാടിയെ തുടർന്നാണ് പിച്ചിന്റെ നില മോശമായിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു.

കായിക മത്സരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടിൽ കായിക ഇതര പരിപാടികൾ സംഘടിപ്പിച്ചാൽ പിച്ച് പൂർണമായും നശിക്കും. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുൻകരുതലുകൾ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.

വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടിൽ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിർത്തുന്നതും. മോശമായാൽ പിച്ച് വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു. നിലവിൽ പിച്ച് പൂർണമാസജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ പിച്ച് ടീം രാപ്പകൽ അധ്വാനിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഗിന്നസ് റെക്കോഡിനായി 12,000 പേരെ പങ്കെടുപ്പിച്ച ഭരതനാട്യ പരിപാടിയാണ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. ഉമ തോമസ് എംഎൽഎ ഉദ്ഘാടന വേദിയിൽ നിന്ന് വീണ് പരിക്കേറ്റതോടെ പരിപാടി വിവാദത്തിലായിരുന്നു. സ്റ്റേഡിയം വിട്ടുകൊടുത്ത ജിസിഡിഎയ്‌ക്ക് എതിരെയും വിമർശനവും പ്രതിഷേധവും ഉയർന്നു. കുട്ടികളിൽ നിന്ന്് സാമ്പത്തിക പിരിവ് ഉൾപ്പെടെ നടത്തിയതും സ്റ്റേഡിയത്തിൽ പരിപാടി നടത്തിയതിന്റെയും പേരിൽ സംഘാടകർക്കെതിരെ വലിയ ആരോപണം ആണ് ഉയർന്നത്.

Tags: ഗിന്നസ് നൃത്ത പരിപാടിമൃദംഗവിഷൻguinness recordkaloor stadiumകേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിഐഎസ്എൽ മത്സരങ്ങൾ
Share
Tweet
SendShare

More News from this section

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies