പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റ്: ഇന്ന് വൈകിട്ട് 5 വരെ പ്രവേശനം; ഹാജരാകാത്തവര്‍ക്ക് തുടര്‍ അലോട്‌മെന്റില്‍ അവസരമില്ല
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റ്: ഇന്ന് വൈകിട്ട് 5 വരെ പ്രവേശനം; ഹാജരാകാത്തവര്‍ക്ക് തുടര്‍ അലോട്‌മെന്റില്‍ അവസരമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 08:55 am IST
Facebook
Twitter
WhatsAppTelegram

ഹരിപ്പാട്: പ്ലസ് വണ്‍ ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വൈകിട്ട് 5 മണിവരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം. അലോട്‌മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. ആദ്യ ഓപ്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്ഥിരം പ്രവേശനം നേടേണ്ടതാണ്. എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫീസ് അടയ്‌ക്കാതെ താത്കാലിക പ്രവേശനം നേടാനും അവസരമുണ്ട്.

അലോട്‌മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല. അതിനാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമയപരിധി കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ജില്ലയില്‍ അലോട്‌മെന്റ് ലഭിച്ചാല്‍ താല്‍പര്യമുള്ള ജില്ലയില്‍ പ്രവേശനം നേടാം. എന്നാല്‍ ഒരു ജില്ലയില്‍ പ്രവേശനം നേടിയാല്‍ മറ്റ് ജില്ലകളിലെ അലോട്‌മെന്റുകള്‍ സ്വമേധയാ റദ്ദാകും.

ചേരുന്ന ജില്ലയിലെ ആദ്യ ഓപ്ഷനിലാണ് അലോട്‌മെന്റ് ലഭിച്ചതെങ്കില്‍ സ്ഥിരം പ്രവേശനം നിര്‍ബന്ധമാണ്. മറ്റ് ഓപ്ഷനുകളിലാണ് അലോട്‌മെന്റ് ലഭിച്ചതെങ്കില്‍ താത്കാലിക പ്രവേശനം നേടാന്‍ അവസരമുണ്ട്. ഇതിനിടെ, ഇന്നല വൈകീട്ട് വരെയുള്ള ആദ്യ അലോട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 1,38,071 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇതില്‍ 88,597 പേര്‍ സ്ഥിരം പ്രവേശനം നേടിയവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രവേശനത്തിനുള്ള അവസാന ദിവസം ആയതിനാല്‍ ഇന്ന് സ്‌കൂളുകളില്‍ തിരക്ക് വര്‍ധിക്കാനിടയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Tags: plus oneadmissionfirst allotmentends today
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

Latest News

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies