'ഓള്‍'യില്‍ നിന്ന് 'ഭാരത്'വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി 'ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്'
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 10:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ ഫുട്‌ബോള്‍ ഭരണസംവിധാനത്തില്‍ ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. സംഘടനയുടെ പേര് ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയത്തിന് പ്രത്യേക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. എന്നാല്‍, അന്തിമ തീരുമാനം കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഫിഫയുടെയും അനുമതിക്ക് ശേഷമായിരിക്കും.

പേര് മാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രമേയം കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറുമെന്നും, അവിടെ നിന്ന് അനുമതി ലഭിച്ചാല്‍ അത് വീണ്ടും ജനറല്‍ ബോഡിയുടെ പരിഗണനയ്‌ക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നുള്ള ഘട്ടത്തില്‍ ലോക ഫുട്‌ബോളിന്റെ പരമോന്നത ഭരണസമിതിയായ ഫിഫയുടെ അംഗീകാരവും തേടും. നിശ്ചിത നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ പുതിയ പേര് ഔദ്യോഗികമായി നിലവില്‍ വരികയുള്ളൂവെന്നും ഫെഡറേഷന്‍ നേതൃത്വം വിശദീകരിച്ചു.

അതേസമയം, പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെപ്റ്റംബര്‍ 4 മുതല്‍ ആരംഭിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ മത്സരക്രമം, ഫോര്‍മാറ്റ്, മറ്റ് സാങ്കേതിക കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച അന്തിമ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പേര് മാറ്റവുമായി ബന്ധപ്പെട്ട നീക്കത്തിനെതിരെ കായികരംഗത്ത് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാല പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയത്ത് പേരുമാറ്റത്തിനാണ് ഫെഡറേഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന ആരോപണമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ, പേര് മാറ്റം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ബ്രാന്‍ഡിംഗില്‍ പുതിയ അധ്യായമാകുമെന്ന വിലയിരുത്തലും ചില വൃത്തങ്ങളില്‍ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും ഫിഫയുടെയും അന്തിമ അനുമതി ലഭിച്ച ശേഷമേ ഈ നിര്‍ദേശം യാഥാര്‍ഥ്യമാകൂ.

Tags: AIFFrenamingfootball federation of bharath
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies