കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 10:36 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ ദിവ്യാംഗർക്കായി നിലവിലുണ്ടായിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു. സംസ്ഥാന ബജറ്റിൽ ദിവ്യാംഗ സമൂഹത്തെ വീണ്ടും അവഗണിച്ചുവെന്ന് സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആർ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.

ദിവ്യാംഗർക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ മറ്റ് ക്ഷേമപെൻഷനുകളേക്കാൾ 25 ശതമാനം കൂടുതലായിരിക്കണമെന്ന് 2016ലെ ദിവ്യാംഗാവകാശ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ വ്യവസ്ഥ നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബജറ്റ് വലിയ നിരാശയാണെന്നും സക്ഷമ ആരോപിച്ചു.

ദിവ്യാംഗരുടെ പുനരധിവാസ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ അഭാവമാണെന്നും സംഘടന വ്യക്തമാക്കി. ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ മെഡിക്കൽ കോളജുകളിൽ കൂടുതൽ കോഴ്സുകളും സീറ്റുകളും പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റിൽ അതിനും പ്രാധാന്യം ലഭിച്ചില്ല.

സ്ത്രീകൾക്ക് വരുമാനപരിധിയില്ലാതെ സൗജന്യ യാത്ര അനുവദിച്ച സർക്കാർ, ദിവ്യാംഗരുടെ യാത്രാദുരിതം അവഗണിക്കുകയാണെന്നും സക്ഷമ വിമർശിച്ചു. മുമ്പ് വാർഷികം 20,000 രൂപ വരുമാനപരിധിയോടെയാണ് ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് അനുവദിച്ചിരുന്നത്.

എന്നാൽ സാമൂഹ്യസുരക്ഷാ പെൻഷൻ വർധിച്ചതോടെ ഭൂരിഭാഗം ദിവ്യാംഗരും ഈ വരുമാനപരിധിക്ക് പുറത്തായി. ക്ഷേമപെൻഷനെ വരുമാനമായി കണക്കാക്കാതെയും എല്ലാ ദിവ്യാംഗർക്കും യാത്രാ ആനുകൂല്യം ലഭ്യമാക്കിയും പദ്ധതി പുനഃസ്ഥാപിക്കണമെന്ന് സക്ഷമ ആവശ്യപ്പെട്ടു.

കാഴ്ചപരിമിതർ, വീൽചെയർ ഉപയോക്താക്കൾ ഉൾപ്പെടെ എല്ലാ ദിവ്യാംഗർക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ അടിയന്തര സൗകര്യവൽക്കരണം വേണമെന്നും ഒ.ആർ. ഹരിദാസ് ആവശ്യപ്പെട്ടു.

Tags: KSRTC
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies