21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 04:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അഭിമാന നിമിഷം സമ്മാനിച്ച് ഇടംകൈ സ്പിന്നര്‍ ശ്രീ ചരാണി. വെറും 21-ാം വയസില്‍ ഐസിസി വനിതാ ടി20 ബൗളര്‍മാരുടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ താരോദയമായി മാറിയിരിക്കുകയാണ് താരം. നിലവില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ചരാണിയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ശ്രീ ചരാണി ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറായി തിളങ്ങുന്നത്. കൃത്യമായ ലൈന്‍-ലെങ്ത്തും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മത്സരത്തിന്റെ ഗതി മാറ്റുന്ന മികവും താരത്തെ എതിരാളികള്‍ക്ക് പേടിസ്വപ്‌നമാക്കി.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റും വീഴ്‌ത്തിയ പ്രകടനങ്ങളാണ് റാങ്കിങ്ങില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ലിന്‍സി സ്മിത്തിനെ പിന്തള്ളി ലോക ഒന്നാം നമ്പര്‍ ബൗളറെന്ന അപൂര്‍വ നേട്ടം ശ്രീ ചരാണി സ്വന്തമാക്കി.

അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയിട്ട് ഒരു വര്‍ഷം പോലും തികയുന്നതിനുമുമ്പ് ലോക റാങ്കിങ്ങിന്റെ കൊടുമുടിയിലെത്തിയത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയര്‍ത്തുകയാണ്. ഓരോ മത്സരത്തിലും കൂടുതല്‍ പക്വതയോടെ പന്തെറിയുന്ന യുവതാരം ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിലെ നിര്‍ണായക ആയുധമായി ഇതിനകം മാറിക്കഴിഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിന്റെ ചാര്‍ലി ഡീന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുന്‍ നമ്പര്‍ വണ്‍ താരം സോഫി എക്ലസ്റ്റണ്‍ നാലാം സ്ഥാനത്തേക്കാണ് മുന്നേറിയത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ജോര്‍ജിയ വോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ ഷഫാലി വര്‍മ ആറാം സ്ഥാനത്തേക്കും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യ പത്തിലേക്കും മുന്നേറി.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്ലി മാത്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ മെലി കെര്‍ രണ്ടാമതും ശ്രീലങ്കന്‍ നായിക ചമരി അതപത്ത് മൂന്നാമതുമാണ്.

Tags: BOWLERICC rankingfirstsreecharani
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies