'അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 07:20 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ എഐ-463 വിമാനത്തിന് യാത്രാമധ്യേ അപ്രതീക്ഷിത വഴിത്തിരിവ്. കനത്ത വ്യോമഗതാഗത തിരക്കിനെ തുടര്‍ന്ന് ലാന്‍ഡിങ് നടപടികള്‍ മാറ്റുന്നതിനിടെ വിമാനം ഏതാനും നിമിഷങ്ങള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചെങ്കിലും, മുന്നറിയിപ്പ് ലഭിച്ചതോടെ സുരക്ഷിതമായി ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എഐ-321 വിമാനം അമൃത്സറില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ ഉടന്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി ലഭിക്കാതിരിക്കുകയും പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്തതോടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനം തിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങി സുരക്ഷിതമായി ഇറക്കിയ ശേഷം സാങ്കേതിക പരിശോധനകള്‍ നടത്തി. ആവശ്യമായ അനുമതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസ് പുനരാരംഭിച്ച വിമാനം ഇന്നലെ ഏകദേശം 2.20ഓടെയാണ് അമൃത്സറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇതോടെ നിശ്ചിത സമയത്തേക്കാള്‍ ഏകദേശം നാല് മണിക്കൂര്‍ വൈകിയാണ് യാത്ര പൂര്‍ത്തിയായത്.

സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് പരമപ്രാധാന്യമെന്നും, സംഭവത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

വ്യോമഗതാഗത സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. അതേസമയം, കഴിഞ്ഞ മാസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് താല്‍ക്കാലികമായി പ്രവേശിച്ച സംഭവവും ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും പരസ്പരം വ്യോമപാതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ഈ സംഭവം വീണ്ടും സുരക്ഷാ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: air indiaflight briefly entersPakistan airspacenear Amritsar
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies