ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 02:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തത്വചിന്താപരമായ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട പി. നാരായണക്കുറുപ്പ് ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നുവെന്ന് ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തപസ്യ കലാസാഹിത്യവേദി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച കവി പി. നാരായണക്കുറുപ്പ് അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്കാരത്തിന്റേതല്ലാത്ത ഒന്നിനോടും നാരായണക്കുറുപ്പിന് താത്പര്യമുണ്ടായിരുന്നില്ലെന്നും സ്വന്തം നിലപാടുകൾ തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹം എപ്പോഴും കാണിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരളത്തിലെ ദൃശ്യകലകളെക്കുറിച്ച് അദ്ദേഹത്തിന് അസാധാരണമായ പാണ്ഡിത്യമുണ്ടായിരുന്നു. കഥകളി, കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങി ക്ലാസിക് കലാരൂപങ്ങളിലെല്ലാം ആഴത്തിലുള്ള അറിവുള്ള ആചാര്യനായിരുന്നു അദ്ദേഹം എന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

മലയാളത്തിന്റെ അഭിമാനമായ കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. ജ്യേഷ്ഠസഹോദരനെപ്പോലെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തോടൊപ്പം നിരവധി വേദികൾ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യമുള്ള പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം എന്നും ജോർജ് ഓണക്കൂർ അനുസ്മരിച്ചു.

ഡോ. ലക്ഷ്മി ദാസിന്റെ ഗാനാർച്ചനയോടെയായിരുന്നു അനുസ്മരണചടങ്ങിന് തുടക്കമായത്. തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, നടൻ കലാധരൻ, ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ, ആർ.എസ്.എസ് പ്രാന്ത സേവാ പ്രമുഖ് വി.വി. ഗിരീഷ്, ഡോ. പൂജപ്പുര കൃഷ്ണൻനായർ, ഡി. നാരായണശർമ്മ, സുചിത് ഭവാനന്ദൻ, കെ.വി. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: P. Narayana Kurup
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies